സംസ്ഥാന കൺവെൻഷൻ

Thursday 27 November 2025 2:00 AM IST

കൊല്ലം: പാണൻ വനിതാ സമുദായ സംഘം സംസ്ഥാന കൺവെൻഷനും സ്വയം തൊഴിൽ സംരംഭക പരിശീലനവും 30ന് രാവിലെ 10ന് കൊട്ടാരക്കര പുലമൺ നാഥൻ ഓഡിറ്റോറിയത്തിൽ ചേരും. വനിതാ കമ്മിഷൻ മുൻ അംഗം ഡോ. ഷാഹിദാ കമാൽ ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരും ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് അസി. പ്രൊഫ. ഡോ.യു.പി.അനിൽ, സിന്ധു.എസ്.കുമാർ എന്നിവർ സംരംഭകർക്ക് പരിശീലനം നൽകും. വിളക്കുടി ഗ്രാമപഞ്ചായത്തംഗം ലതിക, പി.എസ്.എസ് രക്ഷാധികാരി കെ.കെ.സുകുമാരൻ, സംസ്ഥാന പ്രസിഡന്റ് രതീഷ്, ജനറൽ സെക്രട്ടറി ചവറ മോഹനൻ, ഗീത പുനലൂർ എന്നിവർ സംസാരിക്കും. ധന്യ ഇളമ്പള്ളൂർ അദ്ധ്യക്ഷയാകും. സന്ധ്യ പുനലൂർ സ്വാഗതം പറയും. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിക്കും.