നാഷണൽ ലോക് അദാലത്ത്
Thursday 27 November 2025 12:06 AM IST
കൊട്ടാരക്കര: നഷണൽ ലോക് അദാലത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 13ന് കൊട്ടാരക്കര കോടതി സമുച്ചയത്തിൽ മെഗാ അദാലത്ത് നടത്തും. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒത്തുതീർപ്പാക്കാവുന്ന കേസുകൾ, പൊന്നുംവില നഷ്ടപരിഹാര വിധി നടത്തുന്ന കേസുകൾ, കോടതിയുടെ പരിഗണനയ്ക്ക് വരാത്ത ബാങ്ക് വായ്പാ കുടിശ്ശിക തർക്കങ്ങൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ, രജിസ്ട്രേഷൻ വകുപ്പിലെ ഭൂമി ന്യായവില അണ്ടർ വാല്യുവേഷൻ തർക്കങ്ങൾ, സർക്കാർ വകുപ്പുകൾ, മറ്റുസേവന ദാതാക്കൾക്ക് എതിരെയുള്ള പരാതികൾ പരിഗണിക്കും. പരാതികൾ ഡിസംബർ 1ന് വൈകിട്ട് 5ന് മുമ്പായി കൊട്ടാരക്കര ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ എത്തിക്കണം. ഫോൺ: 8075670019.