ജില്ലാ ജയിൽ ക്ഷേമദിനാഘോഷം

Thursday 27 November 2025 12:07 AM IST

കൊല്ലം: ജില്ലാ ജയിൽ ക്ഷേമദിനാഘോഷം ഇന്ന് രാവിലെ 10ന് നടക്കും. പ്രിൻസിപ്പൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി എൻ.വി.രാജു ഉദ്‌ഘാടനം ചെയ്യും. ജയിൽ ദക്ഷിണ മേഖലാ റീജിയണൽ വെൽഫെയർ ഓഫീസർ കെ.വി.മുകേഷ് അദ്ധ്യക്ഷനാകും. കൊല്ലം സി.ജെ.എം കെ.വി.നൈന വിശിഷ്‌ടാതിഥിതിയാകും.സബ് ജഡ്‌ജ് ആൻഡ് ഡി.എൽ.എസ്.എ സെക്രട്ടറി ടി.അമൃത മുഖ്യാതിഥിയാകും. ചവറ ഐ.ആർ.ഇ ജനറൽ മാനേജർ എൻ.എസ്.അജിത്ത് വിശിഷ്‌‌ട സാന്നിദ്ധ്യമാകും. കൊല്ലം സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി എ.പ്രതീപ്‌കുമാർ, ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. എസ്.എസ്.സ്വാതി, കെ.ജെ.എസ്.ഒ.എ ജില്ലാ ജയിൽ യൂണിറ്ര് കൺവീനർ ബി.രതീഷ് എന്നിവർ പങ്കെടുക്കും. ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ.ശരത്ത് സ്വാഗതവും ഡെപ്യുട്ടി ജില്ലാ ജയിൽ സൂപ്രണ്ട് സി.സച്ചിൻ നന്ദിയും പറയും.