പ്രതിയെ വെറുതെ വിട്ടു

Thursday 27 November 2025 12:09 AM IST

കൊല്ലം: 35 ലിറ്റർ കോട അനധികൃതമായി കൈവശം വച്ച് വിൽപ്പന നടത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടു. പോരുവഴി ഇടയ്ക്കാട് ബംഗ്ലാവിൽ തെക്കതിൽ വീട്ടിൽ ജയകുമാറിനെയാണ് (ഷാജി) കുറ്റക്കാരനല്ലെന്ന് കണ്ട് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി (അബ്കാരി) സ്പെഷ്യൽ കോടതി ജഡ്ജ് ടി.ആർ.റീനാദാസ് വിധി പ്രസ്താവിച്ചത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ബി.വിജയകുമാർ 2024 ആഗസ്റ്റിലാണ് കേസ് ചാർജ് ചെയ്തത്. ഏഴാംമൈൽ ഇടയ്ക്കാട് റോഡിൽ ശാസ്താംനട കള്ള് ഷാപ്പിന് സമീപം വച്ചാണ് സംഭവം. പ്രതിക്ക് വേണ്ടി അഭിഭാഷകൻ അഡ്വ.എ.നൗഷാദ്, അഡ്വ. എം.ഷാനവാസ്, കണ്ടനാട്, അഡ്വ. കെ. സൈഫുദീൻ എന്നിവർ ഹാജരായി.