തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: സ്ഥാനാർത്ഥികൾ 75,632: ചിഹ്നത്തിൽ മുന്നിൽ ബി.ജെ.പി

Thursday 27 November 2025 12:20 AM IST

തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത് 75,632 പേർ. 56 പാർട്ടികളാണ് മത്സരിക്കുന്നത്. പാർട്ടി ചിഹ്നത്തിൽ കൂടുതൽ പേർ മത്സരിക്കുന്നത് ബി.ജെ.പിയിൽ നിന്നാണ്. 19,262 പേരാണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ 17,497 പേരും സി.പി.എമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ 14,802പേരും ജനവിധി തേടുന്നുണ്ട്.

സി.പി.ഐയുടെ അരിവാളും നെൽക്കതിരിൽ 2,958 പേരും, മുസ്ളിംലീഗിന്റെ ഏണി ചിഹ്നത്തിൽ 3,639 പേരും മത്സരിക്കുന്നു. 23,576 സീറ്റുകളിലാണ് എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നത്. എൻ.ഡി.എ 21,065 ഇടങ്ങളിലും രംഗത്തുണ്ട്. 68,397 പേർ മുന്നണി സ്ഥാനാർത്ഥികളാണ്. സ്വതന്ത്രർ- 6,155, മറ്റുപാർട്ടി സ്ഥാനാർത്ഥികൾ-1260.

വിവിധ മുന്നണി സ്ഥാനാർത്ഥികൾ (പാർട്ടി തിരിച്ച്)

എൽ.ഡി.എഫ്

 സി.പി.എം-14,802

 സി.പി.ഐ-2,958

 കേരളകോൺഗ്രസ് (എം)-949

 ജെ.ഡി.എസ്-143

 എൻ.സി.പി-138

 കോൺഗ്രസ് എസ്-30

 ഐ.എൻ.എൽ-86

 കേരള കോൺഗ്രസ് (ബി)- 64

 രാഷ്ട്രീയ ജനതാദൾ-262

 ജനാധിപത്യ കേരള കോൺഗ്രസ്-43

 കേരളകോൺഗ്രസ് സ്‌കറിയ-28

 കെ.ആർ.എസ്.പി -4

 ഇടതു സ്വതന്ത്രർ-4,069

ആകെ..........................23576

യു.ഡി.എഫ്

 കോൺഗ്രസ്-17,497

 മുസ്ളീം ലീഗ്-3,639

 കേരളകോൺഗ്രസ്-684

 ആർ.എസ്.പി-226

 കേരള കോൺഗ്രസ് ജേക്കബ്-74

 സി.എം.പി-79

 ആർ.എം.പി-59

 കെ.ഡി.പി-24

 എൽ.ജെ.പി-11

 ഫോർവേഡ് ബ്ളോക്ക്-8

 ജെ.ഡി.യു-3

 കോൺഗ്രസ് സ്വതന്ത്രർ-1272

ആകെ...............................23576

എൻ.ഡി.എ

 ബി.ജെ.പി-19,262

 ബി.ഡി.ജെ.എസ്-227

 ശിവസേന-10

 മറ്റുള്ളവർ-750

 ബി.ജെ.പി സ്വതന്ത്രർ-816

ആകെ...............................21065

മറ്റുപാർട്ടികൾ

 എസ്.ഡി.പി.ഐ-1493

 വെൽഫയർ പാർട്ടി-218

 പി.ഡി.പി-102

 ആംആദ്മി പാർട്ടി-380

 ട്വന്റിട്വന്റി പാർട്ടി-717

 ബി.എസ്.പി-112

 മറ്റ് ചെറുകിട പാർട്ടികൾ-194