22.62 ലക്ഷം തട്ടിയെടുത്ത പ്രതികൾ പിടിയിൽ
Thursday 27 November 2025 12:28 AM IST
കുന്നത്തൂർ: യുവതിയുടെ അക്കൗണ്ടിൽ നിന്ന് 2262000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. കോഴിക്കോട് പാവണ്ടൂർ സ്വദേശികളായ നിജേഷ് (36), അഖിൽജിത്ത് (28), സുരേഷ് (58) എന്നിവരാണ് പിടിയിലായത്. പടി. കല്ലട സ്വദേശിയായ യുവതിയുടെ അക്കൗണ്ടിൽ നിന്നാണ് ഓൺലൈൻ തട്ടിപ്പിലൂടെ പ്രതികൾ പണം കവർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. ശാസ്താംകോട്ട ഡിവൈ.എസ്.പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ അനീസ്,എസ്.ഐമാരായ കെ.പി.ശരത്ത്, ശ്രീകുമാർ, എസ്.സി.പി.ഒ സത്താർ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.