കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിനിറങ്ങും: രാഹുൽ

Thursday 27 November 2025 1:28 AM IST

പാലക്കാട്: കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ കെ.സുധാകരന്റെ പിന്തുണയിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സുധാകരനും ചെന്നിത്തലയും വി.ഡി.സതീശനുമെല്ലാം തന്റെ നേതാക്കളാണ്. സസ്‌പെൻഷനിലായ താൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. അത് അനുസരിക്കുന്നുണ്ട്. നേതാക്കൻമാർ പറയുന്ന എല്ലാ അഭിപ്രായത്തോടും തനിക്ക് യോജിപ്പാണ്. തനിക്ക് അനുകൂലമായും പ്രതികൂലമായും നേതാക്കൾ പറയുന്ന അഭിപ്രായങ്ങൾ മാനിക്കുമെന്നും രാഹുൽ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് തന്നെ എം.എൽ.എയാക്കാൻ അധ്വാനിച്ചവർക്കുള്ള പ്രചാരണമാണ്. കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങുമെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.