വെൽഫയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കും: വി.ഡി. സതീശൻ
Thursday 27 November 2025 12:32 AM IST
കോട്ടയം: തദ്ദേശ തിരഞ്ഞെുപ്പിൽ യു.ഡി.എഫ് പിന്തുണ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫിൽ വെൽഫയർ പാർട്ടി അംഗമല്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം ചർച്ചയാകാതിരിക്കാനാണ് രാഹുൽ വിഷയം കൊണ്ട് വരുന്നത്. എന്നാൽ രാഹുൽ പ്രചാരണം നടത്തുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല. ശബരിമല സ്വർണക്കൊള്ളക്കേസിൽ സി.പി.എമ്മിന് പങ്കുണ്ട്. ലേബർ കോഡ് കരട് നേരത്തെ തന്നേ തയ്യാറാക്കിയതാണ്. എൽ.ഡി.എഫിലോ, പ്രതിപക്ഷവുമായോ ചർച്ച ചെയ്തില്ല. പി.എം ശ്രീ പോലെ തന്നെ തട്ടിപ്പ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.