കരടി കരിമ്പനക്കൽ മുഹമ്മദിന്റെ 24 തേൻ പെട്ടികൾ കരടി നശിപ്പിച്ചു
Thursday 27 November 2025 12:41 AM IST
നിലമ്പൂർ : പൂക്കോട്ടുംപാടം മേഖലയിൽ ഭീതി പടർത്തി വീണ്ടും കരടി . ചുള്ളിയോട് നാട്ടക്കല്ല് 24ഓളം തേൻപെട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ കരടി നശിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് പൂക്കോട്ടുംപാടം മലയോര മേഖലയിൽ കരടിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ദിവസങ്ങൾക്കു മുൻപ് പൊട്ടിക്കല്ല് മേഖലയിൽ അമ്പലങ്ങളിൽ നിന്ന് എണ്ണ കുടിച്ച കരടി തന്നെയാണോ ഇതെന്നും സംശയമുണ്ട്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടായിരിക്കുന്നത് . വനംവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. വനംവകുപ്പ് കൂട് സ്ഥാപിച്ചു കരടിയെ പിടികൂടണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.