രക്ഷിതാക്കൾ ശാസിച്ചു, വിദ്യാർത്ഥി ജീവനൊടുക്കി
Thursday 27 November 2025 1:42 AM IST
കുന്നത്തുകാൽ : പഠനത്തിൽ പിന്നിലായതിന് രക്ഷിതാക്കൾ ശാസിച്ചതിൽ മനം നൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര കുന്നത്തുകാൽ നാറാണി പാറവിള ഗിരി ഭവനിൽ രതീഷ് -ബിന്ദു ദമ്പതികളുടെ ഏക മകൻ അനന്തുവാണ് (13) മരിച്ചത്. കാരക്കോണം പി.പി.എം ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച്ച രാത്രിയിൽ മുറിയിൽ ഉറങ്ങാൻ പോയ അനന്തുവിനെ ഇന്നലെ രാവിലെ പതിവുസമയമായിട്ടും പുറത്തേക്ക് കണ്ടില്ല. അമ്മ ബിന്ദു വാതിലിൽ മുട്ടിയിട്ടും തുറക്കാതായതോടെ നടത്തിയ തിരച്ചിലിലാണ് കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ ഷാൾകൊണ്ട് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് . ഉടൻ തന്നെ വീട്ടുകാർ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി കുന്നത്തുകാൽ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു ..