പാർട്ടി വിരുദ്ധ പ്രവർത്തനം
Thursday 27 November 2025 12:43 AM IST
വണ്ടൂർ : റിബൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന രണ്ട് മണ്ഡലം ജനറൽ സെക്രട്ടറിമാരെയും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. വണ്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.ടി. ജബീബ് സുക്കീറിന്റെ ശുപാർശയിൽ ഡി.സി.സിയാണ് മൂന്നു പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. വണ്ടൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്, 13-ാം വാർഡ് യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ റിബലായി മത്സരിക്കുന്നതിനാലാണ് മോയിക്കൽ ഷൗക്കത്തിനെയും പി.പി. ഹംസക്കുട്ടിയെയും പുറത്താക്കിയത്. ഭർത്താവായ പി.പി. ഹംസക്കുട്ടിക്കൊപ്പം പ്രവർത്തിച്ചതിനാലാണ് റംല ഹംസക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.