കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു
Thursday 27 November 2025 12:44 AM IST
പെരിന്തൽമണ്ണ: ഡി.വൈ.എഫ്.ഐ മങ്കട ബ്ലോക്ക് കമ്മിറ്റി കുത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. മങ്കട വെള്ളിലയിൽ നടന്ന ദിനാചരണം ഡി.വൈ.എഫ്.ഐ മുൻ ജില്ല വൈസ് പ്രസിഡന്റ് കെ. ജിനേഷ് ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പ്രസിഡന്റ് കെ.പി ഉദിത് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി നൗഫൽ സംസാരിച്ചു. മങ്കട ബ്ലോക്ക് സെക്രട്ടറി കെ.ടി. അലി അക്ബർ സ്വാഗതവും വെള്ളില മേഖല സെക്രട്ടറി അരുൺ നന്ദിയും പറഞ്ഞു.