ക്ഷീരമേഖലയിൽ മിൽമയുടെ പങ്ക് നിസ്തുലം: ജെ.ചിഞ്ചുറാണി
കൊല്ലം: സംസ്ഥാനത്തെ ക്ഷീരമേഖലയുടെ ശാക്തീകരണത്തിൽ മിൽമ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ദേശീയ ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷീരമേഖലയുടെ വളർച്ചയുടെ പിന്നിൽ വർഗീസ് കുര്യന്റെ ഭാവനാപൂർണമായ പ്രവർത്തനങ്ങളാണെന്ന് അദ്ധ്യക്ഷത വഹിച്ച മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ. വി.കെ.രാമചന്ദ്രൻ ഡോ. വർഗീസ് കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി. മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി.എൻ.വത്സലൻ പിള്ള,ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്,മിൽമ മലബാർ മേഖല യൂണിയൻ എം.ഡി കെ.സി.ജെയിംസ്,എറണാകുളം മേഖല യൂണിയൻ എം.ഡി വിൽസൻ.ജെ പുറവക്കാട്ട്,തിരുവനന്തപുരം മേഖല യൂണിയൻ എം.ഡി രാരാരാജ്,ടി.ആർ.സി.എം.പി.യു ഭരണസമിതി അംഗം കെ.ആർ. മോഹനൻ പിള്ള എന്നിവർ പങ്കെടുത്തു.