ജാതി അധിക്ഷേപം: എസ്.എഫ്.ഐ നേതാവിനെ പുറത്താക്കണമെന്ന്
Thursday 27 November 2025 1:07 AM IST
തിരുവനന്തപുരം: ജാതി അധിക്ഷേപക്കേസിൽ പ്രതിയായ എസ്.എഫ്.ഐ നേതാവിനെ എം.ജി സർവകലാശാല സിൻഡിക്കേറ്റിൽ നിന്ന് പുറത്താക്കണമെന്ന് ഗവർണർക്കും മുഖ്യമന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി. എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോമി കുര്യാക്കോസിനെതിരെയാണ് പരാതി. എം.ജി സർവകലാശാലയിൽ സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ പരസ്യമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപിക്കുകയും ചെയ്തതിന് പി.എം.ആർഷോയ്ക്കൊപ്പം പ്രതിയാണ് ടോണി. എം.ജി സർവകലാശാല ഗാന്ധിയൻ പഠന വകുപ്പിൽ എം.എയ്ക്ക് പ്രവേശനം നേടിയെങ്കിലും ഒരു ദിവസം പോലും ക്ലാസിൽ ഹാജരാകാത്തതിനെ തുടർന്ന് ക്ലാസ് റോളിൽ നിന്ന് നീക്കിയിരുന്നു.