ശിവഗിരി തീർത്ഥാടനം: അന്നദാനപ്പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിച്ചു
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എത്തുന്ന തീർത്ഥാടകർക്കുള്ള അന്നദാനപ്പന്തലിന്റെ കാൽനാട്ടുകർമ്മം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി അംബികാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി ധർമ്മവ്രതൻ തുടങ്ങിയവർ പങ്കെടുത്തു. ബ്രഹ്മചാരികൾ, അന്തേവാസികൾ, വിവിധ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ: ശിവഗിരി തീർത്ഥാടന അന്നദാനപ്പന്തലിന്റെ കാൽനാട്ടുകർമ്മം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിച്ചപ്പോൾ. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ എന്നിവർ സമീപം