ലേബർ കോഡിനെതിരെ സമരം ശക്തമാക്കും:ഐ.എൻ.ടി.യു.സി

Thursday 27 November 2025 1:10 AM IST

തിരുവനന്തപുരം: ലേബർ കോഡുകൾ നടപ്പാക്കാനുള്ള സർക്കാരിന്റെ ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അനുകൂല തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ജി.പി.ഒയ്ക്കു മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സമരം ശക്തമായി തുടരുമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.

ഐ.എൻ.ടി.യു.സി, എസ്.ടി.യു, യു.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.സി, എച്ച്.എം.കെ.പി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. അഡ്വ. ബിന്നി അദ്ധ്യക്ഷനായി. വി.ആർ. പ്രതാപൻ, വി.ജെ. ജോസഫ്, തമ്പി കണ്ണാടൻ, പ്രദീപ് നെയ്യാറ്റിൻകര, പി.ബിജു, ആന്റണി ആൽബർട്ട്, പുത്തൻപള്ളി നിസാർ, ജയകുമാർ, കുഞ്ഞിരാമൻ, എം.എസ്. താജുദ്ദീൻ, കെ.എം. അബ്ദുൽസലാം, ജലിൻ ജയരാജ്, ഷൈജു, മലയം ശ്രീ കണ്ഠൻ നായർ, ജയകുമാർ, ജെ. സതികുമാരി, ഡി.ഷുബില, പ്രദീപ് കടകംപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.