ജി. സുധാകരനെ വെള്ളാപ്പള്ളി സന്ദർശിച്ചു
Thursday 27 November 2025 1:14 AM IST
തിരുവല്ല : ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ് പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദർശിച്ചു. ചൊവ്വാഴ്ച വൈകിട്ടെത്തിയ അദ്ദേഹം ഒന്നരമണിക്കൂറോളം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ ഡോ. കെ.ജി. സുരേഷും ഒപ്പമുണ്ടായിരുന്നു. സാമൂഹ്യ, രാഷ്ട്രീയകാര്യങ്ങൾ സംസാരിച്ച് നല്ലൊരു സായാഹ്‌നം സമ്മാനിച്ചാണ് വെള്ളാപ്പള്ളി മടങ്ങിയതെന്ന് ജി. സുധാകരൻ ഫേസ് ബുക്കിൽ കുറിച്ചു. ഇന്നലെ സുധാകരനെ ഡിസ്ചാർജ് ചെയ്തു. കാലിൽ പ്ലാസ്റ്ററിട്ടിരിക്കുന്നതിനാൽ രണ്ടുമാസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.