ക്യൂട്ട്‌നെസ് ഓവർലോഡഡ്; ലക്ഷക്കണക്കിനാളുകളുടെ ഹൃദയം കവർന്ന കൊച്ചുമിടുക്കി, വൈറൽ വീഡിയോ

Thursday 27 November 2025 3:11 PM IST

കൊച്ചുകുട്ടികൾ ഡാൻസ് കളിക്കുന്നതിന്റെയും പാട്ടുപാടുന്നതിന്റെയുമൊക്കെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഏവരുടെയും ഹൃദയത്തെ സ്പർശിക്കുന്നത്. മെഹന്ദി ചടങ്ങിൽവച്ച് ഡാൻസ് ചെയ്യുന്ന രണ്ട് കുട്ടികളാണ് വീഡിയോയിലുള്ളത്. ഇതിൽ പെൺകുട്ടിയുടെ ഡാൻസാണ് ഏവരെയും രസിപ്പിക്കുന്നത്.

ലെഹങ്കയാണ് പെൺകുട്ടിയുടെ വേഷം. പാട്ടിലെ വരികൾക്കനുസരിച്ചാണ് പെൺകുട്ടി ചുവടുവയ്ക്കുന്നത്. മുഖത്ത് ഭാവങ്ങൾ മിന്നിമായുന്നുണ്ട്. സുഭാഷ് മഹാലെ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 14 ദശലക്ഷത്തിലധികം പേർ കണ്ടു. പന്ത്രണ്ട് ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്തു. നിരവധി പേർ ഷെയർ ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. പെൺകുട്ടി വളരെ ക്യൂട്ടാണെന്നും അതിശയകരമായ രീതിയിലാണ് ചുവടുകൾ വയ്ക്കുന്നതെന്നുമൊക്കെയാണ് കമന്റുകൾ.