സെന്റ് തെരേസാസിന്റെ തിരിച്ചുവരവ്

Thursday 27 November 2025 5:09 PM IST

കൊച്ചി: ചവിട്ടു നാടകത്തിൽ ഉറപ്പിച്ച ഒന്നാം സ്ഥാനം കഴിഞ്ഞ വർഷം കൈവിട്ടതിന്റെ എല്ലാ വിഷമങ്ങളും തീർത്ത് സെന്റ് തെരേസാസിലെ ചുണക്കുട്ടികൾ. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വാർത്ത കേൾക്കുമ്പോൾ അസ്വസ്ഥനാകുന്ന ഹെരോദ രാജാവും അദ്ദേഹത്തിന്റെ തിന്മ പ്രവർത്തികളെ പ്രാർത്ഥനയിലൂടെ ജയിക്കുന്ന യൗസേപ്പ് പിതാവും ഇതിവൃത്തമായുള്ള മാർ യൗസേപ്പ് പുണ്യവാൻ കഥയിലൂടെയാണ് സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസിന്റെ കുട്ടികൾ ഒന്നാം സ്ഥാനത്തെത്തിയത്.

യലിയോര ആബേൽ മരിയ, റയ റോയി, റിയ മരിയ, ഐറിൻ ഷിബു, കെ.ബി.സ്വതി, നയൻ എൽസ, ദയ ഫിലിസ്, അനിഘ സ്മാർട്ട്, സേറ മരിയ എന്നിവരാണ് വേദിയിൽ ചവിട്ടുനാടകത്തിന്റെ അലയൊലി തീർത്തത്. കഴിഞ്ഞ അഞ്ച് വർഷമായി അലക്സ് താളൂപ്പാടത്തും ഇദ്ദേഹത്തിന്റെ മകൻ ആൽവിൻ അലക്സുമാണ് പരിശീലകർ.