വിദ്യാഭ്യാസ സ്‌കോളർഷിപ്പ്
Friday 28 November 2025 12:33 AM IST
വൈപ്പിൻ: മുനമ്പം ഐ.ആർ. ബാഹുലേയൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് 2025-26 വർഷത്തേക്കുള്ള സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. മെഡിസിൻ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്.സി), എൻജിനിയറിംഗ് (ബിടെക്), കമ്പ്യൂട്ടർ (എം.സി.എ), എം.എസ്‌സി, ഐ.ടി, ബി.എസ്‌സി നേഴ്സിംഗ്, എൽ.എൽ.ബി, ബി.എസ്‌സി അഗ്രികൾച്ചർ, ബി.എ.എഫ്.എസ്.സി എന്നീ കോഴ്‌സുകൾക്കാണ് സ്‌കോളർഷിപ്പുകൾ. ഈ വർഷം അഡ്മിഷൻ ലഭിച്ചിട്ടുള്ള വൈപ്പിൻ കരയിലെ ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. പഠിക്കുന്ന കോഴ്‌സിനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു ആണെങ്കിൽ 80 ശതമാനവും ഡിഗ്രി ആണെങ്കിൽ 70 ശതമാനവും മാർക്ക് ലഭിച്ചിരിക്കണം. 30നകം സെക്രട്ടറിക്ക് അപേക്ഷകൾ ലഭിച്ചിരിക്കണം. ഫോൺ: 7902402329.