വികസന ഫണ്ടിനെ എതിർക്കുന്നത് അസഹിഷ്ണുത: സണ്ണി ജോസഫ്

Friday 28 November 2025 1:33 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 23,000 ലധികം വരുന്ന വാർഡുകൾക്ക് വികസന ഫണ്ട് നൽകാനുള്ള യു.ഡി.എഫ് പ്രകടന പത്രികയിലെ നിർദ്ദേശത്തെ തോമസ് ഐസക്ക് ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ എതിർക്കുന്നത് അധികാര വികേന്ദ്രീകരണത്തോടുള്ള അസഹിഷ്ണുത മൂലമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ.

കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്താൽ പല വാർഡുകളും വികസനകാര്യത്തിൽ പിന്നാക്കം നില്ക്കുന്നതിനാലാണ് പദ്ധതി വിഹിതത്തിൽനിന്നു നിശ്ചിത ശതമാനം തുക ഓരോ വാർഡിനും മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ എല്ലാ അവികസിത മേഖലയിലും വികസനം എത്തിക്കുക എന്ന ആശയമാണ് യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.