കലാരവങ്ങൾക്ക് കൊടിയിറക്കം

Friday 28 November 2025 12:33 AM IST

കോഴഞ്ചേരി : നാല് ദിവസം നീണ്ടു നിന്ന കലാമേളയ്ക്ക് ഇന്ന് സമാപനം. ഇതു വരെ 55 അപ്പീലുകളാണെത്തിയത്. കഥാപ്രസംഗത്തിലും ഇംഗ്ലീഷ് സ്കിറ്റിലും സമകാലിക സംഭവങ്ങൾ അവതരിപ്പിച്ച് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി വിദ്യാർത്ഥികൾ. അറബി കലോത്സവത്തിലെ സ്ഥലപരിമിതി വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചു. മൂകാഭിനയം ഏറെ വൈകിയാണ് ആരംഭിച്ചത്. മൂന്നാം ദിവസവും ലീഡ് നേടി പത്തനംതിട്ട ഉപജില്ല കലാകിരീടം ഉറപ്പിച്ചു. കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ് തുടർച്ചയായി ഇരുപതാം കിരീടം നേടാനായി തയ്യാറായിക്കഴിഞ്ഞു. ഇന്ന് പതിനെട്ട് വിഭാഗങ്ങളിൽ മത്സരം നടക്കും. സമാപന സമ്മേളനം കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

♦ ഉപജില്ലകൾ

പത്തനംതിട്ട : 715

തിരുവല്ല: 668

കോന്നി: 660

അടൂർ : 630

ആറൻമുള : 588

♦ലീഡ് ചെയ്യുന്ന സ്കൂളുകൾ

1. കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ് .എസ് : 402

2. എസ്.സി എച്ച്.എസ്.എസ് റാന്നി : 221

3. വെണ്ണിക്കുളം സെൻ്റ് ബഹനാൻസ് എച്ച്.എസ്.എസ് : 202

4. ചെങ്ങരൂർ സെൻ്റ് തെരേസസ് ബി.സി.എച്ച്.എസ്.എസ് : 193

5. പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ്: 190