വ്യാജ മരുന്നുകളുടെ ഉറവിടം കണ്ടെത്തണം: എ.കെ.സി.ഡി.എ
Friday 28 November 2025 12:40 AM IST
മലപ്പുറം: വ്യാജമരുന്നുകളുടെ വ്യാപനം തടയാൻ ഔഷധ വ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ലാ ഭാരവഹികൾ ആവശ്യപ്പെട്ടു. അടുത്തിടെ കേരളത്തിൽ വിവിധ ജില്ലകളിൽ നിന്നും ഡ്രഗ്ഗ് ഡിപ്പാർട്ട്‌മെന്റ് വ്യാജ മരുന്നുകൾ പിടിച്ചെടുത്തിരുന്നു. ഇതു തടയാൻ വേണ്ടി ചില്ലറ വ്യാപാരികൾ കമ്പനിയുടെ അംഗീകൃത വിതരണക്കാരിൽ നിന്നും മാത്രം മരുന്നുകൾ വാങ്ങണമെന്നും വാങ്ങുന്ന മരുന്നിന്റെ ബാച്ച് നമ്പർ , മരുന്നിന്റെ കാലാവധി എന്നിവ ബില്ലിലേത് തന്നെ ആണെന്നും ഉറപ്പു വരുത്തുകയും ചെയ്യണം. മൊത്ത വ്യാപാരികളിൽ എത്തുന്ന മരുന്നുകൾ ഗുണനിലവാരം ഉള്ളതാണെന്ന് ഡ്രഗ്ഗ് ഡിപ്പാർട്ട്‌മെന്റ് ഉറപ്പു വരുത്തണമെന്നും ജില്ലാ പ്രസിഡന്റ് രാജൻ പൂവാടി, സെക്രട്ടറി പി.കെ. മുഹമ്മദലി, ട്രഷറർ പി. അബ്ദുൽ മജീദ് എന്നിവർ ആവശ്യപ്പെട്ടു.