കെ.ജി.ഒ.എഫ് വനിതാ സമ്മേളനം നടത്തി
Friday 28 November 2025 12:41 AM IST
മലപ്പുറം : കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സമ്മേളനം നടത്തി. സമ്മേളനത്തിന്റെ ഭാഗമായി വനിതകൾക്കായി സെൽഫ് ഡിഫൻസ് അവയർനെസ് ക്ലാസ് നടത്തി. പരിപാടി കെ.ജി.ഒ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഹാരിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് ബീന അദ്ധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ കെ. വത്സല, വി.ജെ. സോണിയ മെബിൾ, സിനിമോൾ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. 30ഓളം വനിതാ അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തു. പുതിയ ഭാരവാഹികൾ- ഷഹനില- പ്രസിഡന്റ്, അസ്മിനിത- സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗങ്ങൾ- നിഷിത , ഫിദ ലത്തീഫ്, ഇർഫാന, നീതു തങ്കം, സന്ധ്യ .