തിരഞ്ഞെടുപ്പ് ഫ്ളക്സുകൾ കീറിയതായി പരാതി

Friday 28 November 2025 12:42 AM IST
d

കാളികാവ്: ഇരുട്ടിന്റെ മറവിൽ സ്ഥാനാർത്ഥികളുടെ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചു. കാളികാവ് പള്ളിശ്ശേരി ആറാം വാർഡ് ഉരലംമടയിലാണ് ബുധനാഴ്ച രാത്രി രണ്ടു ഫ്ളക്സുകൾ നശിപ്പിച്ചതായി കണ്ടത്.

ഇടത്,​ വലതു മുന്നണികളുടെ രണ്ടു സ്ഥാനാർത്ഥികളുടെ ഫ്ളക്സാണ് നശിപ്പിച്ചിട്ടുള്ളത്.

ബുധനാഴ്ച രാത്രി 10ഓടെ രണ്ടു പേർ ടോർച്ച് അടിച്ച് വന്ന് രണ്ടു ഫ്ളക്സ് ബോർഡുകളും കീറിക്കളയുന്നത് തൊട്ടടുത്ത വീട്ടിലെ സ്ത്രീ കണ്ടിരുന്നു.എന്നാൽ ആളെ തിരിച്ചറിയാനായില്ല.

സ്ത്രീയുടെ വീടിനോട് ചേർന്ന ഇലക്ട്രിക് പോസ്റ്റിലെ ഫ്യൂസ് ഊരിക്കളഞ്ഞാണ് അക്രമികൾ ഫ്ളക്സ് നശിപ്പിച്ചത്.