സംഘർഷവും അപ്പീലും
Thursday 27 November 2025 10:48 PM IST
കൊച്ചി: വിധിനിർണയത്തേച്ചൊല്ലിയുള്ള പരാതികളും വാക്കേറ്റങ്ങളും കലോത്സവത്തിന്റെ ആദ്യദിനം മുതലുണ്ടെങ്കിലും തിരുവാതിര വേദിയിൽ അത് കൈയാങ്കളിയുടെ വക്കിലെത്തി. ഹൈസ്‌കൂൾ വിഭാഗം തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് കൈത്താളവും കുരവയും ഇല്ലായിരുന്നുവെന്ന് മറ്റ് ടീമുകൾ കൂട്ടത്തോടെ പരാതിപ്പെട്ടു. പരാതി വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയതോടെ പ്രോഗ്രാം കമ്മിറ്റി ഇടപെട്ടു. നിലവിലെ വിധി മാറ്റില്ലെന്നും വിദഗ്ദ്ധ സമിതിയെ വച്ച് അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു. വിധിനിർണയത്തിനെതിരെ അഞ്ചു ടീമുകൾ അപ്പീൽ നൽകി.