ശിവഗിരി സാഹിത്യമത്സരങ്ങൾ നാളെ

Friday 28 November 2025 12:52 AM IST

ശിവഗിരി:93-മത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായുള്ള സാഹിത്യമത്സരങ്ങൾ നാളെ അരുവിപ്പുറം മഠം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരി മഠം,ചേർത്തല വിശ്വഗാജി മഠം , കുറിച്ചി അദ്വൈതവിദ്യാശ്രമം , ആലുവ അദ്വൈതാശ്രമം , തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം എന്നീ കേന്ദ്രങ്ങളിൽ രാവിലെ 9 മണിക്ക് നടക്കുമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി ശാരദാനന്ദ സ്വാമി അറിയിച്ചു.വിവരങ്ങൾക്ക്: 9447033466.