ഗുരുദേവ പരിനിർവ്വാണ ശതാബ്‌ദി സമ്മേളനം ഡിസംബറിൽ
ശിവഗിരി:'ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന്" എന്ന ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികതാ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്,ഗുരുവിന്റെ മഹാപരിനിർവ്വാണ ശതാബ്‌ദി,ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി,ഗുരു-ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്‌ദി എന്നീ ത്രീയകത്വ ശതാബ്ദികൾ കർണാടകയിൽ അതിവിപുലമായി ആഘോഷിക്കപ്പെടുകയാണ്.ഡിസംബർ 3ന് നടക്കുന്ന മഹാസമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രിമാർ,എം.പിമാർ,എം.എൽ.എമാർ ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ,സാമൂഹിക,ആത്മീയ നേതാക്കന്മാർ, മതപണ്ഡിതർ എന്നിവർ പങ്കെടുക്കും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉൾപ്പെടെയുള്ള സന്യാസശ്രേഷ്ഠന്മാരുടെ ദിവ്യസാന്നിദ്ധ്യം ആത്മീയ നിർവൃതിക്ക് ഉണർവേകും.രക്ഷാധികാരി സ്വാമി ജ്ഞാനതീർത്ഥ, ബി.കെ.ഹരിപ്രസാദ്,പി.ബി.മോഹൻ തുടങ്ങിയവരാണ് പരിപാടിക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്കായി ജി.ഡി.പി.എസ് ഓഫീസുമായോ രക്ഷാധികാരിയായ സ്വാമി ജ്ഞാനതീർത്ഥയുമായോ ബന്ധപ്പെടേണ്ടതാണ്.ഫോൺ:9846631492