ജോസ് ആലുക്കാസ് ശുഭ മംഗല്യം വെഡ്ഡിംഗ് കളക്ഷനുകൾ
Friday 28 November 2025 12:55 AM IST
കൊച്ചി: പ്രമുഖ ജുവലറി ശൃംഖലയായ ജോസ് ആലുക്കാസ് വിവാഹവേളകൾ അവിസ്മരണീയമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത പരമ്പരാഗതവും സമകാലികവുമായ വധുവിനുള്ള ആഭരണങ്ങളുടെ 'ശുഭ മംഗല്യം' ശേഖരം വിപണിയിൽ അവതരിപ്പിച്ചു. ബ്രാൻഡ് അംബാസഡറും പ്രശസ്ത ഇന്ത്യൻ നടിയുമായ കീർത്തി സുരേഷ് ആണ് ഈ ശേഖരം പുറത്തിറക്കിയത്.
ഓരോ ആഭരണവും അതീവ ശ്രദ്ധയോടെ രൂപകൽപ്പന ചെയ്തതും തലമുറകളോളം നിധിപോലെ സൂക്ഷിക്കാൻ കഴിയുന്നതുമാണെന്ന് പ്രകാശന ചടങ്ങിൽ കീർത്തി സുരേഷ് പറഞ്ഞു.
കുടുംബത്തെയും സ്‌നേഹത്തെയും പാരമ്പര്യത്തെയുംആഘോഷിക്കാൻ ഇതിലൂടെ അവസരമൊരുക്കുകയാണെന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞു.