തദ്ദേശ തിരഞ്ഞെടുപ്പ്: മദ്യവില്പന നിരോധിച്ചു
Friday 28 November 2025 11:59 PM IST
തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഏഴിന് വൈകിട്ട് ആറുമുതൽ ഒമ്പതിന് പോളിംഗ് അവസാനിക്കും വരെ മദ്യവില്പന നിരോധിച്ച് സർക്കാർ ഉത്തരവ്. ഡിസംബർ 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ 9ന് വൈകിട്ട് ആറുമുതൽ 11ന് പോളിംഗ് അവസാനിക്കും വരെയും മദ്യവില്പന നിരോധിച്ചു. റീപോളിംഗ് വേണ്ടിവന്നാലും മദ്യനിരോധനം ബാധകമായിരിക്കും. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് തീയതികളിൽ കേരള അതിർത്തിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മദ്യനിരോധനം ഏർപ്പെടുത്തുന്നതിനും കത്തുനൽകി.