രാഹുൽ രാജിവയ്ക്കണം: എം.വി.ഗോവിന്ദൻ
Friday 28 November 2025 1:59 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയ പശ്ചാത്തലത്തിൽ രാഹുൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ വാദം. ഇപ്പോൾ തെളിവുകളുണ്ട്. പരാതികൾ ഇനിയും വരും. കോൺഗ്രസ് രാഹുലിനെ സസ്‌പെൻഡ് ചെയ്തുവെന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.