രാഹുലിന്റെ ഓഫീസിൽ റീത്തുവച്ച് ഡി.വൈ.എഫ്.ഐ
Friday 28 November 2025 1:05 AM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ കാടാംങ്കോട്ടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രതിരോധം തകർത്ത് എത്തിയ പ്രവർത്തകർ അടച്ചിട്ട വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. റീത്ത് വച്ച് പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.