ഇപ്പോൾ പരാതി വരാൻ കാരണം തിരഞ്ഞെടുപ്പ്: അടൂർ പ്രകാശ്

Friday 28 November 2025 1:02 AM IST

കട്ടപ്പന: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ഇപ്പോൾ പരാതി വരാൻ കാരണം തിരഞ്ഞെടുപ്പാണ്. കേസ് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഏതെങ്കിലും കള്ളക്കേസ് ഉണ്ടാക്കിയെടുക്കുക എന്നത് എൽ.ഡി.എഫ് ഉത്തരവാദിത്വം പോലെ ഇവിടെയും നടപ്പിലാക്കുകയാണ്. താനും അതിൽ അനുഭവസ്ഥനാണ്.