ഓഫീസ് പൂട്ടി രാഹുൽ മുങ്ങി

Friday 28 November 2025 1:01 AM IST

പാലക്കാട്: യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. പാലക്കാട്ടെ എം.എൽ.എ ഓഫീസ് പൂട്ടിയ നിലയിലാണ്. ഇന്നലെ പാലക്കാട് കണ്ണാടിയിൽ തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു രാഹുൽ. രാവിലെ വീടുകൾ കയറിയുള്ള പ്രചാരണത്തിലായിരുന്നു. വൈകിട്ട് നൂറണിയിലും പരിപാടികൾ നിശ്ചിയിച്ചിരുന്നതാണ്. പരാതി വന്ന ശേഷം നിരപരാധിയെന്ന ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് പ്രതികരണമായി പുറത്തുവന്നിട്ടുള്ളത്. രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫാണ്. അതേസമയം, മുൻകൂർ ജാമ്യത്തിന് നീക്കം നടക്കുന്നതായാണ് സൂചന. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം.