ബിരുദ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ഉടൻ പൂർത്തിയാവും: കേരള സർവകലാശാല

Friday 28 November 2025 12:13 AM IST

തിരുവനന്തപുരം:നാലുവർഷ ബിരുദ വിദ്യാർത്ഥികളുടെ കോഴ്സ് രജിസ്ട്രേഷൻ ഉടൻ പൂർത്തിയാവുമെന്ന് കേരള സർവകലാശാല അറിയിച്ചു. 19233 വിദ്യാർഥികളിൽ 18123 പേരും ഇതിനകം പ്രൊഫൈൽ സൃഷ്ടിച്ചിട്ടുണ്ട്.136 കോളേജുകളിൽ 128 കോളേജുകളും കോഴ്സ് രജിസ്ട്രേഷൻ ഏകദേശം പൂർത്തിയാക്കി.ഡിസംബർ ഒന്നു മുതൽ പരീക്ഷാ രജിസ്ട്രേഷനും 16 മുതൽ പരീക്ഷയും ആരംഭിക്കും.നാലുവർഷ ബിരുദപരീക്ഷാ ചോദ്യ ബാങ്ക് സർവകലാശാലാ തലത്തിൽ അധ്യാപകർ തന്നെ തയാറാക്കുകയാണ്.മൂന്നാം സെമസ്റ്റർ പരീക്ഷകൾ പൂർത്തിയാക്കി.ഉടൻ മൂല്യനിർണയം തുടങ്ങും.നാലുവർഷ ബിരുദത്തിന്റെ മൂന്നാം സെമസ്റ്റർ വരെ എസ്.എൽ.സി.എം സോഫ്റ്റ്‍വെയറിലാണ് പരീക്ഷാ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ഇക്കൊല്ലം മുതൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം കെ-റീപ് സോഫ്‌റ്റ്‌വെയറിലേക്ക് മാറിയെന്നും സർവകലാശാല അറിയിച്ചു.