ജില്ലാകലോത്സവം

Friday 28 November 2025 1:41 AM IST
കലോത്സവം

മണ്ണാർക്കാട്: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം അമ്പലവട്ട ശ്രീമൂകാംബിക വിദ്യാനികേതൻ സെക്കൻഡറി സ്‌കൂളിൽ ഇന്നും നാളെയുമായി നടക്കും. ജില്ലയിലെ 22 വിദ്യാനികേതൻ സ്‌കൂളുകളിൽനിന്ന് ആയിരത്തിലേറെ കുട്ടികൾ പങ്കെടുക്കും. എട്ടുവേദികളാണുള്ളത്. ഭരതനാട്യം, കുച്ചുപ്പുടി, സംഘനൃത്തം, ലളിതഗാനം, ശാസ്ത്രീയസംഗീതം, നാടൻപാട്ട്, പദ്യംചൊല്ലൽ, പ്രസംഗം, നാടകം തുടങ്ങി 106 ഇനങ്ങളിൽ മത്സരങ്ങൾ നടത്തും. മത്സരങ്ങൾ 9.30ന് തുടങ്ങും. യുവ വയലിൻ പ്രതിഭ വൈഷ്ണവ് കലോത്സവം ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ പി.സൗദാമിനി അദ്ധ്യക്ഷയാകും. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും.