ഭരണഘടന ദിനാഘോഷം

Friday 28 November 2025 1:42 AM IST
ചിറ്റൂർ ഗവ. കോളേജ്

ചിറ്റൂർ: ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി ചിറ്റൂർ ഗവ: കോളേജ് യൂണിയൻ കോളേജിനെ സമ്പൂർണ ഭരണഘടനാ സാക്ഷരത കാമ്പസായി പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ഡോ. ടി.റെജി കോളേജ് ഓഡിറ്റോറിയത്തിൽ ഭരണഘടനാ ആമുഖം വായിച്ച് പ്രഖ്യാപനം നടത്തി. കോളേജ് യൂണിയൻ ചെയർപേഴ്സൺ വി.സി.നയന അദ്ധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ പ്രസക്തിയെ കുറിച്ച് അദ്ധ്യാപകൻ എൻ.എസ്.ബ്രിജേഷ് വിഷയാവതരണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി എം.ജഗൻ, യൂണിയൻ മെമ്പർ എസ്.ആർ.സിബി, ടി.എസ്.ഇന്ദ്രജിത് എന്നിവർ സംസാരിച്ചു. മുഴുവൻ ക്ലാസിലും ആമുഖം വായിക്കുകയും ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.