കല്ലറ സരസമ്മ നായർ അന്തരിച്ചു
തിരുവനന്തപുരം: ആദ്യകാല കോൺഗ്രസ് പ്രവർത്തക കല്ലറ കാട്ടുംപുറം അരിവാരിക്കുഴി അംബിക ഭവനിൽ കല്ലറ സരസമ്മ നായർ (86) അന്തരിച്ചു. ചലച്ചിത്ര നടിമാരായ അംബിക നായർ, രാധ (ഉദയചന്ദ്രിക നായർ, രാധാസ് സ്റ്റുഡിയോ ചെന്നൈ, തിരുവനന്തപുരം) എന്നിവരുടെ അമ്മയാണ്. ഭർത്താവ്: പരേതനായ കുഞ്ഞൻ നായർ. മൃതദേഹം നാളെ രാവിലെ കവടിയാറിലെ മകൾ രാധയുടെ വസതിയായ ഉദയാപാലസിൽ പൊതുദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് 3ന് കല്ലറയിലെ വസതിയിൽ സംസ്കരിക്കും. മറ്രുമക്കൾ: മല്ലിക നായർ (ഹ്യൂമൻ ഹെയർ കമ്പനി), മല്ലികാർജുൻ നായർ (ബിസിനസ് ചെന്നൈ), സുരേഷ് നായർ (എൻജിനിയർ യു.എസ്.എ). മരുമക്കൾ: ശ്രീകുമാർ (ഗാമാസ് ഹോട്ടൽ ലോഡ്ജ് തിരുവനന്തപുരം), ചെങ്കൽ രാജശേഖരൻ നായർ (ബി.ജെ.പി നേതാവ്, ഉദയസമുദ്ര ഹോട്ടൽ കോവളം, ശംഖുംമുഖം, ആലപ്പുഴ, സായികൃഷ്ണ സ്കൂൾ നെയ്യാറ്റിൻകര), പാർവതി നായർ, പ്രജി നായർ. നടിമാരായ തുളസി, കാർത്തിക എന്നിവർ ചെറുമക്കളാണ്.