ജയൻ അനുസ്മരണം

Friday 28 November 2025 1:43 AM IST
ജയൻ അനുസ്മരണം

മണ്ണാർക്കാട്: ദർശൻ ഫിലിം ട്രസ്റ്റ് അട്ടപ്പാടിയുടെയും ഗോൾഡൻ ബട്ടർഫ്‌ളൈസ് മണ്ണാർക്കാടിന്റെയും സംയുക്താഭിമുഖ്യത്തിൽ ചലച്ചിത്രതാരം ജയനെ അനുസ്മരിക്കലും ഗാനോത്സവവും സംഘടിപ്പിക്കുന്നു. നവംബർ 30ന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് ആറുവരെ വട്ടമ്പലത്തെ പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി. അനുസ്മരണ സമ്മേളനം ഡോ.എം.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സംഗീത കൂട്ടായ്മകളിലെ ഗായകർ അണിനിരക്കുന്ന ഗാനസന്ധ്യ അരങ്ങേറും. ജയൻ അഭിനയിച്ച സിനിമകളിലെ ഗാനങ്ങളാണ് പ്രധാന ആകർഷണമെന്നും സംഘാടക സമിതി അറിയിച്ചു. ഫോൺ: 9447025419, 8075768268.