കലയിലലിഞ്ഞ്...

Friday 28 November 2025 12:59 AM IST
എച്ച്.എസ്.എസ് വിഭാഗം ഗ്രൂപ്പ് കഥകളിക്ക് ശേഷം ഭരതനാട്യ മത്സരത്തിനെത്തിയ അനിയത്തിയുമായി സൗഹൃദം പങ്കിടുന്ന മത്സരാർത്ഥി

കൊയിലാണ്ടി: കലാസ്വാദകർ കടലായി കലോത്സവവേദിയിലേക്ക് ഒഴുകിയപ്പോൾ കൊയിലാണ്ടിയിൽ കലയുടെ പൊടിപൂരം. ഗാന്ധിമയമായ 22 വേദികളും ജനസാഗരമായി മാറിയപ്പോൾ നഗരം കലാസ്വദകരുടേതായി മാറി. പ്രധാന വേദിയായ മഹാത്മയിൽ രാവിലെ ഒമ്പതര മുതല്‍ ഹയർസെക്കൻഡറി വിഭാഗം ഒപ്പന ആസ്വദിക്കാന്‍ ജനം ഒഴുകിയെത്തുകയായിരുന്നു. സദസിനെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിന്റെ ഇരട്ടിയായിരുന്നു ജനക്കൂട്ടം. ഉപജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതിനാല്‍ മത്സരം കാണാന്‍ രാവിലെ മുതല്‍ കുട്ടികളും രക്ഷിതാക്കളുമുണ്ടായിരുന്നു. ഉപജില്ലയില്‍ നിന്ന് അപ്പീലുകള്‍ മുഖേനയും എത്തിയ മത്സരാര്‍ത്ഥികള്‍ വാശിയോടെ ഒപ്പനക്ക് ചുവട്‌വെച്ചപ്പോള്‍ രാവും പകലും കുറുമ്പ്രനാടിൻറെ കലാഹൃദയം അത് നെഞ്ചിലേറ്റുകയായിരുന്നു. മേമുണ്ട ഹയർസെക്കൻഡറി വലിയ പോരാട്ടത്തിനൊടുവിൽ ജയം പിടിച്ചെടുത്തു. ഹൈസ്ക്കൂൾ വിഭാഗം മത്സരങ്ങൾ രാത്രി വൈകിയും തുടരുകയാണ്.

വേദി ഖേദയിൽ കേരളത്തിൻറെ തനത് നൃത്തമായ മോഹിനിയാട്ടം കാണാൻ വൻജനകൂട്ടമായിരുന്നു. ഫീനിക്സ് വേദിയിൽ കുച്ചുപ്പുടിയും അരങ്ങ് തകർത്തു. ജി.എച്ച്.എസിൽ കഥകളിയായിരുന്നു പ്രധാന കലാരൂപം. കൃഷ്ണ തിയേറ്റർ വളപ്പിൽ യു.പി വിഭാഗം നാടകം, കൊരയാങ്ങാട് കൊയിലാണ്ടിക്കാരുടെ ഇഷ്ട ഇനമായ ചെണ്ട എന്നിവയായിരുന്നു. സംഘനൃത്തവും നാടോടിനൃത്തവും സംസ്കൃതം, ഉറുദു ഇനങ്ങളും അക്ഷശ്ലോകവും ശാസ്ത്രീയ സംഗീതവും പ്രസംഗവും പ്രഭാഷണവുമെല്ലാം കലാസ്വാദകർ ഏറ്റെടുത്തു. വെസ്റ്റേൺ സാഹിത്യത്തിൻറെ ഗിറ്റാറും സംസ്കൃതിയുടെ ഭാഗമായ ചാക്യാർകൂത്തും ഗോത്രകലയായ ഇരുളനൃത്തവും ഭക്തിയുടെ ഖുറാൻ പാരായണവുമെല്ലാം കലയുടെ വൈവിദ്ധ്യത്തിൻറെ അടയാളമായി.

അറബിക്കടലിൻ്റെ തീരത്ത് ഒരു പകലും രാവും കോൽക്കളിപ്പെരുക്കത്തിൻ്റെ ആവേശമായിരുന്നു. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന കോൽക്കളി തുടങ്ങിയത് 12 മണിയോടെയായിരുന്നു. ചേവായൂർ ഉപജില്ലയിൽ വിധികർത്താവായി ഇരുന്ന ജഡ്ജിനെ ഒഴിവാക്കണമെന്ന് അവിടെ നിന്നും അപ്പീൽ വഴി വന്ന ടീം ആവശ്യപ്പെടുകയായിരുന്നു. ഇത് സംഘാടകരും വിദ്യാർത്ഥികളും തമ്മിൽ ബഹളത്തിലേക്ക് നയിച്ചു. ഒടുവിൽ ഈ വിധികർത്താവിനെ മാറ്റി പുതിയ ഒരാളെ വെക്കുകയായിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ എസ്.വി.എ എച്ച്.എസ് നടുവത്തൂർ ജേതാക്കളായി.

ഇന്ന് കൊടിയിറക്കം

നാല് ദിവസമായി തുടരുന്ന കൗമാരകലയുടെ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം. ഒന്നാം വേദിയിൽ പൂരക്കളിയും രണ്ടാം വേദിയിൽ ചവിട്ടുനാടകവും നടക്കുമ്പോൾ മൂന്നാം വേദി യക്ഷഗാനത്തിനായി മാറും. മിമിക്രി, നാടൻപാട്ട് തുടങ്ങിയ ജനപ്രിയ ഇനങ്ങളും തബല,മൃദഗം, മദ്ദളം, പഞ്ചവാദ്യം, അറബനമുട്ട്, പണിയനൃത്തം, മംഗലംകളി, സ്കിറ്റ് തുടങ്ങിയവയുമുണ്ടാകും. സംസ്കൃത വിഭാഗത്തിൽപ്പെട്ട ശ്രദ്ധേയ ഇനങ്ങളായ അഷ്ടപദി, പാഠകം എന്നിവയും ദേശഭക്തിഗാനവും ഓടക്കുഴലും അറബിക് പദ്യവും കഥാപ്രസംഗവും ഇംഗ്ലീഷ് പ്രസംഗവും ഇന്ന് നടക്കും.

ആ​ട്ടം​ ​തു​ട​ർ​ന്ന് ​ബ​ദ്രി​നാ​ഥ്

കൊ​യി​ലാ​ണ്ടി​:​ ​അ​നി​യ​ത്തി​യി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ട്‌​ ​നൃ​ത്തം​ ​പ​ഠി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​ ​ഏ​ട്ട​നാ​ണ് ​ഇ​പ്പോ​ൾ​ ​ക​ലോ​ത്സ​വ​ ​വേ​ദി​യി​ലെ​ ​ഹീ​റോ.​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​പേ​രാ​മ്പ്ര​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​ഒ​മ്പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​എ​സ്.​ഡി.​ ​ബ​ദ്രി​നാ​ഥ് ​ക​ഥ​ക​ളി​യി​ൽ​ ​സം​സ്ഥാ​ന​ത​ല​ ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​ത്.​ ​ഒ​രു​ ​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​ബ​ദ്രി​നാ​ഥി​ന്റെ​ ​ഇ​ഷ്ട​ത്തോ​ടെ​ ​ക​ഥ​ക​ളി​ ​പ​ഠ​നം​ ​ആ​രം​ഭി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ആ​ദ്യ​മാ​യി​ ​ക​ലോ​ത്സ​വ​ ​വേ​ദി​യി​ൽ​ ​ക​ഥ​ക​ളി​ ​വേ​ഷം​ ​അ​ണി​യു​ന്ന​ത്.​ ​പി​ന്നാ​ലെ​ ​ഒ​ന്നാം​ ​സ്ഥാ​ന​വും​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​എ​ ​ഗ്രേ​ഡും​ ​ക​ര​സ്ഥ​മാ​ക്കി.​ ​ബ​ദ്രി​നാ​ഥ് ​മൂ​ന്നാം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​എ​ൽ.​കെ.​ജി​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​അ​നി​യ​ത്തി​ ​കൃ​ഷ്ണേ​ന്ദു​വി​നെ​ ​ഭ​ര​ത​നാ​ട്യ​ ​ക്ലാ​സി​ൽ​ ​ചേ​ർ​ക്കു​ന്ന​ത്.​ ​ശേ​ഷം​ ​ബ​ദ്രി​നാ​ഥി​നെ​ ​ഭ​ര​ത​നാ​ട്യം​ ​ക്ലാ​സി​ൽ​ ​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​വും​ ​ഈ​ ​വ​ർ​ഷം​ ​ഭ​ര​ത​നാ​ട്യ​ത്തി​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​വും​ ​എ​ ​ഗ്രേ​ഡും​ ​നേ​ടി.​ ​ആ​റാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​അ​നി​യ​ത്തി​ ​കൃ​ഷ്ണേ​ന്ദു​ ​യു​പി​ത​ല​ത്തി​ൽ​ ​ഭ​ര​ത​നാ​ട്യം,​ ​ക​ഥ​ക​ളി​ ​ഇ​ന​ങ്ങ​ൾ​ക്ക് ​മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. പേ​രാ​മ്പ്ര​ ​മൂ​ളി​യ​ങ്ങ​ൽ​ ​വി.​എം.​ ​സു​നി,​ ​സി.​എം.​ ​ദീ​പ്തി​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​ണ് ​ബ​ദ്രി​നാ​ഥ്.

കു​ഞ്ഞു​ങ്ങ​ളു​ടെ​ ​നാ​ട​കം​ ​കു​ട്ടി​ക്ക​ളി​യ​ല്ല

കൊ​യി​ലാ​ണ്ടി​:​ ​യു.​പി​ ​വി​ഭാ​ഗം​ ​നാ​ട​കം​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​കു​ട്ടി​ക്ക​ളി​യ​ല്ലെ​ന്ന് ​വി​ളി​ച്ച് ​പ​റ​യു​ന്ന​താ​യി​രു​ന്നു​ ​മു​ഴു​വ​ൻ​ ​നാ​ട​ക​ങ്ങ​ളും.​ ​ബാ​ല്യം​ ​നേ​രി​ടു​ന്ന​ ​ഒ​റ്റ​പ്പെ​ട​ലും​ ​സ്നേ​ഹ​ര​ഹി​ത​മാ​യ​ ​അ​ന്ത​രീ​ക്ഷ​വും​ ​വി​ര​സ​മാ​യ​ ​ക്ലാ​സ്സ്മു​റി​ക​ളും​ ​യു​ദ്ധ​ഭ​യ​വും​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​കൂ​ട്ട​മ​ര​ണ​ങ്ങ​ളും​ ​വി​ശ​പ്പു​മാ​ണ് ​ചി​ത്രീ​ക​രി​ച്ച​ത്.​ ​പു​രാ​ണ​ക​ഥ​ക​ളും​ ​നാ​ടോ​ടി​ക​ഥ​ക​ളും​ ​മാ​യാ​വി​യും​ ​എ​ല്ലാം​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​സ​ദ​സി​നെ​ ​ചി​രി​പ്പി​ക്കു​ക​യും​ ​ചി​ന്തി​പ്പി​ക്കു​ക​യും​ ​ചെ​യ്തു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളെ​ ​പോ​ലെ​ ​ത​ന്നെ​ ​യു.​പി​ ​വി​ഭാ​ഗം​ ​നാ​ട​ക​വും​ ​കാ​ണാ​ൻ​ ​വ​ലി​യ​ ​സ​ദ​സാ​യി​രു​ന്നു.

മൂ​ന്ന് ​മ​ണി​ക്കൂ​ർ​ ​വൈ​കി​ ​ഒ​പ്പ​ന:കു​ഴ​ഞ്ഞു​വീ​ണ് ​മ​ത്സ​രാ​ർ​ത്ഥി​കൾ

കൊ​യി​ലാ​ണ്ടി​:​ ​ഒ​പ്പ​ന​ ​മ​ത്സ​ര​ത്തി​ലെ​ ​നീ​ണ്ട​ ​കാ​ത്തി​രി​പ്പും​ ​ക്ഷീ​ണ​വും​ ​മൂ​ലം​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ ​കു​ഴ​ഞ്ഞു​വീ​ണു.​ ​പു​ല​ർ​ച്ചെ​ 5.40​-​നു​ള്ള​ ​ട്രെ​യി​നി​ൽ​ ​എ​ത്തി​യ​ ​ഇ​വ​ർ​ ​ഏ​ഴു​മ​ണി​യോ​ടെ​ ​മേ​ക്ക​പ്പ് ​അ​ണി​ഞ്ഞ് ​ത​യ്യാ​റാ​യി​രു​ന്നെ​ങ്കി​ലും​ 9​ ​മ​ണി​ക്ക് ​തു​ട​ങ്ങേ​ണ്ട​ ​മ​ത്സ​രം​ ​മൂ​ന്ന് ​മ​ണി​ക്കൂ​റി​ല​ധി​കം​ ​വൈ​കി​ 11.30​ക്കാ​ണ് ​ആ​രം​ഭി​ച്ച​ത്.​ ​ആ​കെ​ 32​ ​ടീ​മു​ക​ൾ​ ​പ​ങ്കെ​ടു​ത്ത​തി​നാ​ൽ​ ​അ​വ​സാ​ന​ത്തെ​ ​ഒ​പ്പ​ന​ ​സ്റ്റേ​ജി​ലെ​ത്തി​യ​ത് ​വൈ​കി​ട്ട് 6​ ​മ​ണി​ക്ക്.​ ​ഒ​രു​മു​ഴു​വ​ൻ​ ​ദി​വ​സം​ ​ഭ​ക്ഷ​ണ​മി​ല്ലാ​തെ​ ​ചൂ​ടി​ലും​ ​മേ​ക്ക​പ്പി​ലും​ ​കാ​ത്തു​നി​ൽ​ക്കേ​ണ്ടി​ ​വ​ന്ന​തോ​ടെ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് ​ക്ഷീ​ണം​ ​അ​തി​രു​വി​ട്ട് ​ത​ല​ചു​റ്റ​ൽ​ ​അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​സം​ഘാ​ട​ക​ ​സ​മി​തി​യു​ടെ​ ​ക്ര​മീ​ക​ര​ണ​ ​പി​ഴ​വു​ക​ളേ​യും​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​കു​റ​വു​ക​ളേ​യും​ ​അ​ദ്ധ്യാ​പ​ക​രും​ ​ര​ക്ഷി​താ​ക്ക​ളും​ ​ശ​ക്ത​മാ​യി​ ​വി​മ​ർ​ശി​ച്ചു.

ക​പ്പി​ൽ​ ​മു​ത്ത​മി​ടാൻകോ​ഴി​ക്കോ​ട് ​സി​റ്റി​ ​ഉ​പ​ജി​ല്ല

കൊ​യി​ലാ​ണ്ടി​:​ ​കോ​ഴി​ക്കോ​ട് ​റ​വ​ന്യൂ​ ​ജി​ല്ല​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വം​ ​നാ​ലാം​ ​ദി​വ​സ​ത്തെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​പു​രോ​ഗ​മി​ക്കു​മ്പോ​ൾ​ ​കോ​ഴി​ക്കോ​ട് ​സി​റ്റി​ ​ഉ​പ​ജി​ല്ല​ ​ത​ന്നെ​ ​മു​ന്നി​ൽ.​ 794​ ​പോ​യ​ൻ്റു​മാ​യാ​ണ് ​സി​റ്റി​ ​ഉ​പ​ ​ജി​ല്ല​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത് ​മു​ന്നോ​ട്ട് ​നി​ൽ​ക്കു​ന്ന​ത്.​ 744​ ​പോ​യി​ന്റു​മാ​യി​ ​ചേ​വാ​യൂ​ർ​ ​ഉ​പ​ജി​ല്ല​യും​ 728​ ​വീ​തം​ ​പോ​യി​ന്റു​ക​ളു​മാ​യി​ ​ബാ​ലു​ശ്ശേ​രി,​ ​തോ​ട​ന്നൂ​ർ​ ​ഉ​പ​ജി​ല്ല​ക​ളും​ ​പി​ന്നി​ലു​ണ്ട്. സ്കൂ​ളു​ക​ളി​ൽ​ ​സി​ൽ​വ​ർ​ ​ഹി​ൽ​സ് ചേ​വാ​യൂ​ർ​ ​സി​ൽ​വ​ർ​ ​ഹി​ൽ​സ് ​സ്കൂ​ളാ​ണ് 318​ ​പോ​യി​ന്റു​മാ​യി​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തു​ള്ള​ത്.​ 282​ ​പോ​യി​ന്റു​മാ​യി​ ​മേ​മു​ണ്ട​ ​എ​ച്ച്.​എ​സ്.​ ​എ​സും​ 197​പോ​യി​ന്റു​മാ​യി​ ​ച​ക്കാ​ല​ക്ക​ൽ​ ​എ​ച്ച്.​എ​സും​ 189​ ​പോ​യി​ന്റു​മാ​യി​ ​പേ​രാ​മ്പ്ര​ ​എ​ച്ച്.​എ​ച്ച്.​ ​എ​സും​ ​പി​ന്നി​ലു​ണ്ട്.​ ​ഹൈ​സ്കൂ​ൾ,​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​സി​റ്റി​ ​ഉ​പ​ജി​ല്ല​യാ​ണ് ​മു​ന്നി​ ​യു.​പി​ ​വി​ഭാ​ഗ​ത്തി​ൽ​ ​തോ​ട​ന്നൂ​ർ​ ​ഉ​പ​ജി​ല്ല​യാ​ണ് ​മു​ന്നി​ൽ.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ 352​ ​പോ​യി​ൻ്റും​ ​ഹൈ​സ്കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ 309​ ​പോ​യ​ൻ്റും​ ​സി​റ്റി​ ​ഉ​പ​ജി​ല്ല​ ​സ്വ​ന്ത​മാ​ക്കി.​ ​യു.​പി.​ ​വി​ഭാ​ഗ​ത്തി​ൽ​ ​തോ​ട​ന്നൂ​ർ​ ​ഉ​പ​ജി​ല്ല​ 152​ ​പോ​യ​ൻ്റു​മാ​യി​ ​മു​ന്നി​ലു​ണ്ട്.​ 151​ ​പോ​യ​ൻ്റു​മാ​യി​ ​ചേ​വാ​യൂ​ർ​ ​ഉ​പ​ജി​ല്ല​യും​ 150​ ​പോ​യ​ൻ്റു​മാ​യി​ ​ചോ​മ്പാ​ല​ ​ഉ​പ​ജി​ല്ല​യും​ ​തൊ​ട്ടു​ ​പി​ന്നി​ലു​ണ്ട്.