തിരുവാതിര ഫലം കരയിച്ചു
Friday 28 November 2025 12:02 AM IST
അഞ്ചൽ: തിരുവാതിര മത്സരത്തിന്റെ ഫലം വന്നപ്പോൾ, പ്രതിഷേധവും പൊട്ടിക്കരച്ചിലും. ഒന്നാം വേദിയിലാണ് മത്സരം നടന്നത്. ഹൈസ്കൂൾ വിഭാഗം മത്സരത്തിന്റെ ഫലം വന്നപ്പോഴാണ് കുട്ടികളും രക്ഷിതാക്കളുമടക്കം പ്രതിഷേധവുമായെത്തിയത്. വിധികർത്താക്കളുടെ നിർദേശങ്ങൾക്ക് വിപരീതമായി കളിച്ച ടീമിന് ഒന്നാം സ്ഥാനം നൽകിയെന്നാണ് കൊട്ടാരക്കര ഗവ. എച്ച്.എസ്.എസിലെ കുട്ടികൾ ആരോപിച്ചത്. തർക്കത്തിനിടയിൽ ചില കുട്ടികൾ പൊട്ടിക്കരഞ്ഞു. തുടർന്ന് അപ്പീൽ നൽകിയാണ് താത്കാലിക പരിഹാരം ഉണ്ടാക്കിയത്.