ബാർ അസോസിയേഷൻ നിയമ ദിനാഘോഷം

Friday 28 November 2025 12:13 AM IST

കൊല്ലം: കൊല്ലം ബാർ അസോസിയേഷൻ സംഘടിപ്പിച്ച നിയമ ദിനാഘോഷം ജില്ലാ സെഷൻസ് ജഡ്ജ് എൻ.വി.രാജു ഉദ്‌ഘാടനം ചെയ്തു. ബാർ അസോസിയേഷനിൽ ഭരണഘടനയുടെ അസൽ കൈയെഴുത്ത് പ്രതിയുടെ 251 പുറങ്ങളുള്ള ശരിപ്പകർപ്പ് പ്രദർശിപ്പിച്ചു. അതിന്റെ ആദ്യപുറം തുറന്നാണ് ജില്ലാ ജഡ്ജ് നിയമദിനാഘോഷം ഉദ്‌ഘാടനം ചെയ്തത്. ഭരണഘടനയിൽ ഭാരതത്തിന്റെ പൈതൃകം കാണിക്കുന്ന ചിത്രങ്ങൾ ആലേഖനം ചെയ്ത പേജുകളുടെ ചിത്രപ്രദർശനവും നടന്നു. സ്‌കൂൾ വിദ്യാർത്ഥികൾ പ്രദർശനം കണ്ടു. അഭിഭാഷകരായ അഡ്വ. ആർ.എസ്.നിത്യ, അഡ്വ. പ്രമോദ് പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുമായി ഭരണഘടനയെക്കുറിച്ച് സംവാദം നടത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.ബി.ശിവൻ, സെക്രട്ടറി അഡ്വ. കെ.ബി.മഹേന്ദ്ര എന്നിവർ നേതൃത്വം നൽകി.