അഷ്ടമുടി കായൽ സംരക്ഷണം സെമിനാർ

Friday 28 November 2025 12:13 AM IST

കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഗാന്ധി ഫെസ്റ്റിനോടനുബന്ധിച്ച് നന്മകേരളം പദ്ധതിയുടെ ഭാഗമായി നടന്ന അഷ്ടമുടി കായൽ സംരക്ഷണ സെമിനാർ ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. അഷ്ടമുടി കായൽ സംരക്ഷണത്തിന് ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പഞ്ചായത്തും കൊല്ലം കോർപ്പറേഷനും കായലിന്റെ സമീപപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്തുകളെയും ഉൾപ്പെടുത്തി കായൽ സംരക്ഷണത്തിനും ശുദ്ധീകരണത്തിനും സ്ഥിരം സമിതി രൂപീകരിക്കണമെന്ന് സെമിനാർ ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. ഡി.എം.എ.സലിം അദ്ധ്യക്ഷനായി. തകിടി കൃഷ്ണൻ നായർ, നിധീഷ് ജോർജ്, ഫാ.ഗീവർഗീസ് തരകൻ, എ.കെ.രവീന്ദ്രൻ നായർ, എഫ്.വിൻസെന്റ്, പ്രൊഫ. ജോൺ മാത്യു കുട്ടനാട്, കെ.സൂര്യ ദാസ്, അഡ്വ.നരേന്ദ്ര നാഥ് തുടങ്ങിയവർ സംസാരിച്ചു.