ഫ്രൂട്ട് മിക്സിംഗ് സെറിമണി

Friday 28 November 2025 12:14 AM IST

കൊല്ലം: ചന്ദനത്തോപ്പ്‌ ഗവ. ബി.ടി.സിയിൽ ബേക്കർ ആൻഡ് കൺഫെക്ഷണർ ട്രേഡിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കേക്ക് നിർമ്മാണത്തിന് മുന്നോടിയായി നടന്ന ഫ്രൂട്ട് മിക്സിംഗ് സെറിമണി വ്യാവസായിക പരിശീലന വകുപ്പ് അഡിഷണൽ ഡയറക്ടർ മനേക്ഷ് പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ടി.സി പ്രിൻസിപ്പൽ ജെ.ജെസി, ഐ.എം.സി ചെയർമാൻ ഹരികൃഷ്ണൻ.ആർ.നായർ, കേരള ടൂറിസം ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും കെ.എസ്.ഐ.ഡി പ്രിൻസിപ്പൽ മനോജ്‌, സീനിയർ സൂപ്രണ്ട് എം.രാഖവ്, കൊല്ലം വനിത ഐ.ടി.ഐ പ്രിൻസിപ്പൽ രജനി, ചന്ദനത്തോപ്പ് ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ ഷാജഹാൻ, മനോജ്‌ മാത്യു, ജി.ഐ.വിനോദ്, പി.ടി.എ പ്രസിഡന്റ്‌ സുനിത, സി.എ.എസ്.ഇ ജില്ലാ കോ ഓർഡിനേറ്റർ അഭി അരവിന്ദ്, സന്ദീപ് കൃഷ്ണൻ, ഹാഷിം, സ്റ്റാഫ് അംഗങ്ങൾ, ട്രെയിനികൾ എന്നിവർ പങ്കെടുത്തു.