കേരള ഓപ്പൺ ചെസ് ടൂർണമെന്റ്

Friday 28 November 2025 12:15 AM IST

പരവൂർ: പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നാലാമത് എസ്.എച്ച് തങ്ങൾ ആൻഡ് കെ.എ.റഹിം സ്മാരക അഖില കേരള ഓപ്പൺ ചെസ് ടൂർണമെന്റ് 30ന് രാവിലെ 9.30 മുതൽ പരവൂർ ഫാസ് ഹാളിൽ നടക്കും. ഓപ്പൺ, 1650 ഫിഡേറേറ്റിംഗിന് താഴെ, 15 വയസിൽ താഴെ, 10 വയസിൽ താഴെ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓപ്പൺ വിഭാഗത്തിൽ രജിസ്ട്രേഷൻ ഫീസ് 400 രൂപയും 15 വയസിൽ താഴെയുള്ളവർക്ക് 300 രൂപയുമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. ഒന്നാം സമ്മാനം 5000 രൂപയുടെ ക്യാഷ് പ്രൈസ്. 29 നകം രജിസ്റ്റർ ചെയ്യുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷന് 9495702743, 9388892132 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.