അടിയാത്തിയായി തിരൂരിലും തിളങ്ങി ആർ.എസ്.അനഘ
Friday 28 November 2025 12:17 AM IST
കൊല്ലം: തിരൂർ ഗവ. ബോയ്സ് എച്ച്.എസിൽ നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടിനൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടി എഴുകോൺ വി.വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആർ.എസ്.അനഘ.
ജില്ലാ കലോത്സവത്തിൽ അവതരിപ്പിച്ച അടിയാത്തിയുടെ ജീവിതമാണ് സംസ്ഥാന കലോത്സവത്തിലും അനഘ ആടിത്തിമിർത്തത്. ഏഴ് വർഷമായി അനഘ നൃത്തം അഭ്യസിക്കുന്നുണ്ട്. ആദ്യമായാണ് ജില്ലാ, സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കീ ബോർഡും പഠിക്കുന്നുണ്ട്. പ്രസിദ്ധ കാഥികനും അദ്ധ്യാപകനുമായ കടയ്ക്കോട് സാംബശിവന്റെ കൊച്ചുമകളും സി.ആർ.പി.എഫ് കമാൻഡിംഗ് ഓഫീസർ രതീഷിന്റെയും ഹയർ സെക്കൻഡറി അദ്ധ്യാപികയായ ശുഭേന്ദുവിന്റെയും മകളാണ്.