ലേല ദീപ്തി

Friday 28 November 2025 12:32 AM IST

വനിതാ പ്രിമിയർ ലീഗ് താരലേലത്തിൽ വിലയേറിയ താരമായി ദീപ്തി ശർമ്മ

ആശ 1.1കോടിക്ക് യു.പി വാരിയേഴ്സിൽ, സജന 75 ലക്ഷത്തിന് മുംബയ്‌യിൽ

മും​ബ​യ് ​:​ ​വ​നി​താ​ ​പ്രി​മി​യ​ർ​ ​ലീ​ഗ് ​(​ഡ​ബ്ല്യു​പി​എ​‍​ൽ​)​ ​ട്വ​ന്റി20​ ​ക്രി​ക്ക​റ്റി​ന്റെ​ ​താ​ര​ലേ​ല​ത്തി​ൽ​ ​ലോ​ക​ക​പ്പ് ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ലെ​ ​താ​ര​ങ്ങ​ൾ​ക്ക് ​വ​ൻ​ ​ഡി​മാ​ൻ​ഡ്.​ 3.2​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​യു​പി​ ​വാ​രി​യേ​ഴ്സ് ​സ്വ​ന്ത​മാ​ക്കി​യ​ ​ആ​ൾ​റൗ​ണ്ട​ർ​ ​ദീ​പ്തി​ ​ശ​ർ​മ​യാ​ണ് ​വി​ല​യേ​റി​യ​ ​താ​രം.​ ​ലേ​ല​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​ദീ​പ്തി​യെ​ ​ഒ​ഴി​വാ​ക്കി​യ​ ​യു​പി,​ ​റൈ​റ്റ് ​ടു​ ​മാ​ച്ച് ​മാ​ർ​ഗം​ ​വ​ഴി​യാ​ണ് ​താ​ര​ത്തെ​ ​തി​രി​കെ​യെ​ത്തി​ച്ച​ത്.​ 50​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​ദീ​പ്തി​ ​ഡ​ൽ​ഹി​ ​വി​ളി​ച്ച​പ്പോ​ഴാ​ണ് ​യു.​പി​ ​വാ​രി​യേ​ഴ്സ് ​ത​ങ്ങ​ളു​ടെ​ ​മു​ൻ​താ​ര​ങ്ങ​ളെ​ ​സ്വ​ന്ത​മാ​ക്കാ​നു​ള്ള​ ​റൈ​റ്റ് ​ടു​ ​മാ​ച്ച് ​കാ​ർ​ഡ് ​പു​റ​ത്തെ​ടു​ത്ത​ത്. ഹർമൻപ്രീത് കൗർ, സ്മൃതി മാന്ഥന ഉൾപ്പടെയുള്ള താരങ്ങളെ ടീമുകൾ നേരത്തേ നിലനിറുത്തിയിരുന്നു. മ​ല​യാ​ളി​ ​താ​രം​ ​ആ​ശ​ ​ശോ​ഭ​ന​യെ​ ​യു​പി​ ​വാ​രി​യേ​ഴ്സ് 1.10​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​സ്വ​ന്ത​മാ​ക്കി.​ 30​ ​ല​ക്ഷം​ ​അ​ടി​സ്ഥാ​ന​ ​വി​ല​യു​ണ്ടാ​യി​രു​ന്ന​ ​ആ​ശ​യെ​ ​ആ​ർ.​സി.​ബി​ ​ഉ​യ​ർ​ത്തി​യ​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​ട​ന്നാ​ണ് ​യു.​പി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​മ​റ്റൊ​രു​ ​മ​ല​യാ​ളി​ ​താ​ര​മാ​യ​ ​സ​‍​ജ​ന​ ​സ​ജീ​വ​നെ​ 75​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​പ​ഴ​യ​ ​ടീ​മാ​യ​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സ് ​സ്വ​ന്ത​മാ​ക്കി.​ ​മ​ല​യാ​ളി​ ​താ​രം​ ​മി​ന്നു​മ​ണി​യെ 40ലക്ഷത്തി​ന് ഡൽഹി​ സ്വന്തമാക്കി​. ആദ്യ ഘട്ടത്തിൽ മിന്നുമണിയെ ആരും ലേലത്തിലെടുത്തിരുന്നില്ല. രണ്ടാം ഘട്ടത്തിലാണ് മിന്നുവിനെ പഴയ ടീമായ ഡൽഹി കൂടെകൂട്ടിയത്. ഇ​ന്ത്യ​ൻ​ ​ആ​ൾ​റൗ​ണ്ട​ർ​ ​ശി​ഖ​ ​പാ​ണ്ഡ​ 2.4​ ​കോ​ടി​രൂ​പ​യ്ക്ക് ​യു.​പി​യി​ലെ​ത്തി.​ഇ​ന്ത്യ​യു​ടെ​ ​ലോ​ക​ക​പ്പ് ​താ​ര​മാ​യ​ ​ശ്രീ​ ​ച​ര​ണി​യെ​ 1.3​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​ഡ​‍​ൽ​ഹി​ ​ക്യാ​പ്പി​റ്റ​ൽ​സ​സ്സ്വ​ന്ത​മാ​ക്കി.​ ​ന്യൂ​സീ​ല​ൻ​‍​ഡ് ​താ​രം​ ​അ​മേ​ലി​യ​ ​കെ​റി​നാ​ണ് ​ലേ​ല​വി​ല​യി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​നം.​ ​മൂ​ന്നു​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സാ​ണ് ​താ​ര​ത്തെ​ ​ടീ​മി​ലെ​ത്തി​ച്ച​ത്.​ ​ലേ​ല​ത്തി​ന് ​മു​ൻ​പ് ​അ​മേ​ലി​യ​യെ​ ​നി​ല​നി​ർ​ത്താ​തി​രു​ന്ന​ ​മും​ബ​യ്,​ ​വ​മ്പ​ൻ​ ​തു​ക​യ്ക്ക് ​താ​ര​ത്തെ​ ​തി​രി​ച്ചു​ ​ടീ​മി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ​ ​ക്യാ​പ്ട​ൻ​ ​അ​ലീ​സ​ ​ഹീ​ലി​യെ​ ​ഒ​രു​ടീ​മും​ ​ലേ​ല​ത്തി​ലെ​ടു​ത്തി​ല്ല.​ ​ലോ​ക​ക​പ്പ് ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​ക​ളി​ച്ച​ ​ഉ​മ​ ​ഛേ​ത്രി,​ ​പ്ര​തി​ക​ ​റാ​വ​ൽ​ ​എ​ന്നി​വ​രെ​യും​ ​ആ​രും​ ​വാ​ങ്ങി​യി​ല്ല.​

മറ്റ് പ്രധാന താരങ്ങളും ടീമും ലേലത്തുകയും

മെഗ് ലാന്നിംഗ് - 1.9 കോടി -യു.പി വാരിയേഴ്സ്

സോഫി എക്ലെസ്റ്റൺ - 85 ലക്ഷം -യു.പി വാരിയേഴ്സ്

ഹർലീൻ ഡിയോൾ - 50 ലക്ഷം -യു.പി വാരിയേഴ്സ്

ക്രാന്തി ഗൗഡ് - 50 ലക്ഷം -യു.പി വാരിയേഴ്സ്

ലോറ വോൾവാട്ട് - 1.1 കോടി - ഡൽഹി ക്യാപ്പിറ്റൽസ്

ചിനെല്ലെ ഹെൻറി- 1.3 കോടി- - ഡൽഹി ക്യാപ്പിറ്റൽസ്

സ്നേഹ റാണ- 50 ലക്ഷം- ഡൽഹി ക്യാപിറ്റൽസ്

രാധ യാദവ് - 65 ലക്ഷം രൂപ-ആർ.സി.ബി

രേണുക സിംഗ് - 60 ലക്ഷം- ഗുജറാത്ത് ജയന്റ്സ്

സോഫി ഡിവൈൻ- 2 കോടി - ഗുജറാത്ത് ജയന്റ്സ്

ഹർമൻപ്രീത് കൗർ, സ്മൃതി മാന്ഥന ഉൾപ്പടെയുള്ള താരങ്ങളെ ടീമുകൾ നേരത്തേ നിലനിറുത്തിയിരുന്നു. സ്മൃതിയെ മൂന്നരക്കോടി രൂപയ്ക്ക് ആർ.സി.ബിയും ഹർമൻപ്രീതിനെ രണ്ടരക്കോടിക്ക് ഡൽഹി ക്യാപ്പിറ്റൽസും ഷെഫാലി വെർമ്മയെ 2.20കോടിക്ക് ഡൽഹി ക്യാപ്പിറ്റൽസുമാണ് നിലനിറുത്തിയത്.മൂന്നരക്കോടി വീതം നൽകി നാഷ് ഷീവർ ബ്രണ്ടിനെ മുംബയ് ഇന്ത്യൻസും ആഷ്‌ലി ഗാർഡ്നറെ മുംബയ് ഇന്ത്യൻസും ലേലത്തിനിറക്കാതെ നിലനിറുത്തിയിരുന്നു.