ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപിയും
Friday 28 November 2025 2:56 AM IST
തിരുവനന്തപുരം: അന്ധത/കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വയം വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ബാലറ്റ് യൂണിറ്റിന്റെ വലതുവശത്തു ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഭിന്നശേഷിയുള്ള വോട്ടർമാരുടെ സൗകര്യാർത്ഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് ഉറപ്പാക്കും. പോളിംഗ് സ്റ്റേഷനിൽ കുടിവെള്ളം,ഇരിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.