ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്

Friday 28 November 2025 8:42 AM IST

കോട്ടയം: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. എരുമേലി - മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. ക്രാഷ് ബാരിയറിലിടിച്ച് വാഹനം നിൽക്കുകയായിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.