എറണാകുളം വടക്കേക്കരയിൽ അസ്ഥികളും തലയോട്ടിയും കണ്ടെത്തി; രണ്ട് മാസത്തെ പഴക്കം
Friday 28 November 2025 2:18 PM IST
എറണാകുളം: വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാന്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്. ഇതിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. ഫോറൻസിക് സംഘവും വടക്കേകര പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സ്ഥലത്ത് പരിശോധന നടത്തുകയാണ്.